ഫിൻഗ്ലാസിൽ ഡബ്ലിൻ സീറോ മലബാർ സഭയിൽ മാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 15 ന്
Tuesday, August 13, 2019 9:59 PM IST
ഡബ്ലിൻ: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിൻഗ്ലാസ് സെന്‍റ് കാൻസീസ് ദേവാലയത്തിൽ ആഘോഷിക്കുന്നു. (St. Canice's, Main Street Finglas, Dublin, D11 T97T).

ഓഗസ്റ്റ് 15 ന് വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ കുർബാനയും പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമർപ്പിച്ചു പ്രാർഥിക്കും. പരിശുദ്ധ അമ്മയോട് ചേർന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ