ഡോൾഫി ജേക്കബിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ
Friday, August 16, 2019 9:54 PM IST
ന്യൂഡൽഹി: രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് സിആർപിഎഫ് ഡെപ്യൂട്ടി കമാണ്ടന്‍റ് ഡോൾഫി ജേക്കബ് അർഹനായി. ജംഷഡ്‌പൂർ സിആർപിഎഫ് ഡിഐജി സ്റ്റാഫ് ഓഫീസർ ആയി സേവനം ചെയ്യുന്ന ഇദ്ദേഹം, കോട്ടയം പുലിക്കല്ല് പുളിക്കൽ പി.വി. ചാക്കോയുടെയും റോസമ്മയുടെയും പുത്രനാണ്.

ഇന്ത്യയിലും വിദേശത്തും സ്‌തുത്യർഹമായ സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷാ പതക്, യുഎൻ വിശിഷ്ട സേവാ മെഡൽ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ: ബിന്ദു ചക്കനാട്ട്. മക്കൾ: അയന, അന്ന.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്