ഇടവക ദിനവും വിശ്വാസ പരിശീലന വിഭാഗം വാർഷികവും
Friday, August 16, 2019 10:27 PM IST
ഗാള്‍വേ : സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിൽ ഇടവക ദിനവും വിശ്വാസ പരിശീലന വിഭാഗത്തിന്‍റെ വാര്‍ഷികവും ആഘോഷിക്കുന്നു. ഓഗസ്റ്റ് 24 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് മേരീസ് കോളജ് ചാപ്പലിൽ ഡബ്ലിനിൽ സീറോ മലബാർ ചാപ്ലയിൻ ‌ഫാ. രാജേഷ് മേച്ചിറക്കത്തിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആഘോഷങ്ങൾക്ക് ആരംഭമാകും. തുടര്‍ന്നു പൊതുയോഗവും വിവിധ കലാപരിപാടികളും അരങ്ങേറും.

സീറോ മലബാര്‍ സഭ ഗാൽവേ ചാപ്ലയിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗാൽവേ രൂപത വികാരി ജനറൽ ഫാ. പീറ്റർ റാബിറ്റ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

‌അന്നേ ദിവസം നടക്കുന്ന വിശുദ്ധ വികുർബാനയിലും വിവിധ കലാപരിപടികളിലും സ്‌നേഹവിരുന്നിലും ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ ചാപ്ലയിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി, കൈക്കാരന്മാര്‍, കമ്മിറ്റിഅംഗങ്ങള്‍, വിശ്വാസപരിശീലന അധ്യാപകര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ