പ്ര​ള​യ അ​തി​ജീ​വ​ന​ത്തി​ന് ഭ​വ​നം കൈ​മാ​റി ഹോ​സ്ഖാ​സ് ക​ത്തീ​ഡ്ര​ൽ
Thursday, August 22, 2019 9:54 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ പേ​മാ​രി​യി​ലും പ്ര​ള​യ​ത്തി​ലും ത​ക​ർ​ന്നു​പോ​യ ഏ​താ​നും ഭ​വ​ന​ങ്ങ​ൾ​ക്കു പു​ന​ർ​ജന്മം ന​ൽ​കു​വാ​നു​ള്ള സ​ഭ​യു​ടെ ദൗ​ത്യ​ത്തി​ന് ന്യൂ​ഡ​ൽ​ഹി ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ പി​ന്തു​ണ ന​ൽ​കി ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മ്മ​വും താ​ക്കോ​ൽ ദാ​ന​വും ഓ​ഗ​സ്റ്റ് 22 വ്യാ​ഴാ​ഴ്ച 11ന് ​ഇ​ടു​ക്കി മാ​ട്ടു​ക്ക​ട വ​ച്ചു ന​ട​ത്തു​പ്പെ​ട്ടു.

ഡ​ൽ​ഹി ഹോ​സ്ഖാ​സ് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാം, ഇ​ടു​ക്കി അ​ച്ച​ൻ​കോ​വി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ . ​ബി​ജു ആ​ൻ​ഡ്രൂ​സ്, സ​ഹ വി​കാ​രി ഫാ . ​ജോ​സ​ഫ് മാ​ത്യു, ക​ത്തീ​ഡ്ര​ൽ സൊ​സൈ​റ്റി ക​മ്മി​റ്റി അം​ഗം ഷാ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി