എയ്‌ൽസ്‌ഫോർഡ് സെന്‍റ് പാദ്രെ പിയോ മിഷനിൽ തിരുനാൾ
Saturday, September 7, 2019 3:47 PM IST
എയ്‌ൽസ്‌ഫോർഡ്: എയ്‌ൽസ്‌ഫോർഡ് സെന്‍റ് പാദ്രെ പിയോ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രെ പിയോയുടെ തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും സംയുക്തമായി ആചരിക്കുന്നു.

സെപ്റ്റംബർ 8 ന് (ഞായർ) രാവിലെ 10 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. ടോമി എടാട്ട് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോഷി കൂട്ടുങ്കൽ, ഫാ. ജിബിൻ പാറടിയിൽ എന്നിവർ സഹകാർമികരാകും. തുടർന്നു ലദീഞ്ഞ്, വിശുദ്ധരുടെ രൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും. ഉച്ചക്ക് 12 ന് ഊട്ടുനേർച്ച, തുടർന്ന് എവർഗ്രീൻ മെലഡീസ് കെന്റ് ഒരുക്കുന്ന ഗാനമേള എന്നിവ നടക്കും.

തിരുനാളിൽ പങ്കെടുത്തു വിശുദ്ധർ വഴിയായി അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.

റിപ്പോർട്ട്: ബിനു ജോർജ്