ഫ്രാങ്ക്ഫർട്ട് കേരള സമാജം ഓണാഘോഷം 14 ന്
Tuesday, September 10, 2019 7:38 PM IST
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിലുള്ള തിരുവോണാഘോഷം സെപ്റ്റംബർ 14 ന് (ശനി) നടക്കും. ഫ്രാങ്ക്ഫർട്ട് സാൽബൗ ടൈറ്റസ് ഫോറത്തിൽ (വാൾട്ടർ മ്യൊള്ളർ പ്ളാറ്റ്സ് 2, 60439 ഫ്രാങ്ക്ഫർട്ട്/ Saalbau Titus - Forum,Walter - Meoller - Platz 2, 60439) ഉച്ചയ്ക്ക് ഒരു മണിക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമാവും. തുടർന്നു 3.15 ന് വൈവിദ്ധ്യങ്ങളായ കലാ പരിപാടികൾക്കൊപ്പം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷവും അരങ്ങേറും.

പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണനാളുകളുടെ സ്മരണകളുണർത്തുന്ന തിരുവാതിരയുടെയും കൈകൊട്ടിക്കളിയുടെയും വള്ളംകളിയുടെയും ആർപ്പുവിളികളിൽ ഒരിക്കൽക്കൂടി മാവേലിത്തന്പുരാൻ എഴുന്നെള്ളുന്ന മഹോൽസവത്തിൽ പങ്കുചേരാൻ ഏവരേയും കുടുംബസമേതം ഫ്രാങ്ക്ഫർട്ട് കേരള സമാജം ഹൃദയപൂർവം ക്ഷണിക്കുന്നു. പ്രവേശനം ടിക്കറ്റുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

ഡോ.അജാക്സ് മുഹമ്മദ്, അബി മാങ്കുളം, രമേശ് ചെല്ലെതുറൈ, മറിയാമ്മ ടോണിസണ്‍, ബോബി ജോസഫ്, കോശി മാത്യു, ജോണ്‍ ജോസഫ് എന്നിവരാണ് സമാജം ഭാരവാഹികൾ.

വേദി: SAALBAU TITUS – FORUM,WALTER MEOLLER PLATZ 2, 60439 FRANKFURT.

website:www.keralasamajam-frankfurt.com

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ