ഇ​ന്ത്യാ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ അ​ഗ്നി ക​ലാ​ശി​ൽ​പം ക​ലാ​സ്വാ​ദ​ക​ർ​ക്ക് ദൃ​ശ്യ​സം​ഗീ​ത വി​രു​ന്നാ​യി
Friday, September 20, 2019 11:43 PM IST
അ​ബു​ദാ​ബി: സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത അ​ഗ്നി എ​ന്ന ക​ലാ​ശി​ൽ​പം അ​ബു​ദാ​ബി ഇ​ന്ത്യാ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ക​ലാ​സ്വാ​ദ​ക​ർ​ക്ക് ദൃ​ശ്യ​സം​ഗീ​ത വി​രു​ന്നാ​യി. ക​ല അ​ബു​ദാ​ബി​യും ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ 30 ഓ​ളം ക​ലാ​കാ​ര·ാ​ർ നൃ​ത്ത​ത്തി​ലും പാ​ട്ടി​ലും ഉ​പ​ക​ര​ണ സം​ഗീ​ത​ത്തി​ലും നാ​ട്യ​ല​യ​മേ​ള​മൊ​രു​ക്കി.

ശ​ബ്ദ​വും വെ​ളി​ച്ച​വും സ​മ​ന്വ​യി​പ്പി​ച്ച് എ​ൽ​ഇ​ഡി വാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട അ​ഗ്നി അ​വ​ത​രി​പ്പി​ച്ച​ത്. അ​ര​ങ്ങി​ൽ ആ​റ്റു​കാ​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ന​ജിം അ​ർ​ഷാ​ദ്, ഷം​ന കാ​സിം, നി​യാ​സ് ഉ​ൾ​ഹ​ഖ്, ബി​ജു​കു​മാ​ർ, മാ​ള​വി​ക, ദു​ർ​ഗ വി​ശ്വ​നാ​ഥ് തു​ട​ങ്ങി​യ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ന​ട​രാ​ജ​ൻ, എം.​എം.​നി​സാ​ർ, ജോ​സ​ഫ് ജോ​ർ​ജ്, എ.​കെ.​ബീ​രാ​ൻ കു​ട്ടി, സ​ലിം ചി​റ​ക്ക​ൽ, ടോ​മി​ച്ച​ൻ, ഗോ​പ​കു​മാ​ർ, ആ​ർ​ട്ടി​സ്റ്റ് ഷാ​ജി, ര​ജ​നി പ്ര​ശാ​ന്ത് എ​ന്നി​വ​രും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ.​മു​ര​ളീ​ധ​ര​ൻ, വി​നോ​ദ് ന​ന്പ്യാ​ർ, വി.​ന​ന്ദ​കു​മാ​ർ, ഡോ: ​വി​ഭു, കെ.​കെ.​മൊ​യ്തീ​ൻ കോ​യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ക​ല വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ർ​സിം​ഗ് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള