ലണ്ടൻ റീജണൽ കൺവൻഷൻ ഒക്ടോബർ 24 ന്
Saturday, October 5, 2019 3:53 PM IST
ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ജോർജ് പനയ്ക്കൽ നയിക്കുന്ന മൂന്നാമത് ബൈബിൾ കൺവൻഷനുകൾ ഒക്ടോബർ 22 മുതൽ എട്ടു റീജിയണുകളിലായി നടത്തപ്പെടുന്നു.

ബൈബിൾ കൺവൻഷന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടൻ റീജണൽ കൺവൻഷൻ ഒക്ടോബർ 24 ന് (വ്യാഴം) നടക്കും. ലണ്ടനിലെ റെയിൻഹാമിൽ ഔർ ലേഡി ഓഫ് ലാസലൈറ്റ് ദേവാലയത്തിലും പള്ളിയുടെ ഹാളുകളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയാണ് കൺവൻഷൻ. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായി ഒരുക്കുന്ന ആല്മീയ ശുശ്രുഷകൾക്കു ഡിവൈൻ ടീം നേതൃത്വം നൽകും.


തിരുവചന ശുശ്രുഷകളിലൂടെ സമസ്ത ഭൂഖണ്ഡങ്ങളിലും ദൈവത്തിനു സാക്ഷ്യമേകുവാൻ അനേകരെ ഒരുക്കിയിട്ടുള്ള തിരുവചന ശുശ്രൂഷകരായ വിൻസൻഷ്യൻ കോൺഗ്രിഗേഷൻ ടീമിന്‍റെ അഭിഷിക്തരായ ഫാ.ജോസഫ് എടാട്ട്, ഫാ. ആന്‍റണി പറങ്കിമാലിൽ എന്നിവരുടെ അനുഗ്രഹീത ശുശ്രൂഷകൾകൂടി അനുഭവിക്കുവാനുള്ള അവസരമാണ് ലണ്ടനിൽ ഒരുങ്ങുന്നത്.

വിവരങ്ങൾക്ക്: ഫാ. ജോസ് അന്ത്യാംകുളം (കോഓർഡിനേറ്റർ) 07472801507, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുക്കുളങ്ങര, ഫാ.തോമസ് എടാട്ട്, ഫാ.സാജു പിണക്കാട്ട്.

പള്ളിയുടെ വിലാസം: Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ