അയലൻഡിൽ ഗന്ധർവ സംഗീതം ഒക്ടോബർ 11 ന്
Saturday, October 5, 2019 5:51 PM IST
ഡബ്ലിൻ: സംഗീത നഭസിലെ ഗന്ധർവ നാദം, ഇന്ത്യൻ സംഗീതലോകത്തെ പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ, നാമോരുത്തരുടേയും സ്വകാര്യ അഹങ്കാരം, അതേ ഗാനഗന്ധർവൻ യേശുദാസും സംഘവും ഡബ്ലിനിൽ പാടുന്നു.

ഒക്ടോബർ 11 ന് (വെള്ളി) ഡബ്ലിൻ ഫിർഹൗസ് സയന്‍റോളജി സെന്‍ററിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രായോജകർ ബ്രൈറ്റ് എഎംജെ എന്‍റർടൈൻമെന്‍റ് ആണ്.

മലയാളത്തിനു പുറമെ ഹിന്ദി ,തമിഴ് ,കന്നഡ ,തെലുങ്കു തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളും ആലപിക്കും.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും 0872058318 , 0899829875, www.wholelot.ie

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ