മെൽബണിൽ സർഗോത്സവം ഒക്‌ടോബർ 12 ന്
Tuesday, October 8, 2019 5:59 PM IST
മെൽബൺ: വളർന്നു വരുന്ന കുരുന്നുകളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാൻ എന്‍റെ കേരളം എല്ലാവർഷവും നടത്തുന്ന സർഗോത്സവം ഈ വർഷം ഒക്‌ടോബർ 12 നു (ശനി) പെനോല കത്തോലിക്ക കോളജ്, ബ്രോഡ്‍മീഡോസ് ഓഡിറ്റോറിയത്തിൽ നടക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 9ന് മുന്പായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .