ന്യൂകാസിലില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും
Saturday, October 19, 2019 2:40 PM IST
ന്യൂകാസില്‍: സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ പതിനാലാമതു വാര്‍ഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഒക്ടോബര്‍ 26, 27 ശനി, ഞായര്‍ ദിവസസങ്ങളില്‍ നടക്കും .

26 നു വൈകുന്നേരം അഞ്ചിനു കൊടി ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ഥന , സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും ,ഞായറാഴ്ച വൈകിട്ട് നാലിനു സന്ധ്യാ പ്രാര്‍ഥന , തുടര്‍ന്നു നടക്കുന്ന തിരുനാള്‍ വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ മോര്‍ തീമോത്തിയോസ് തോമസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും.

തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു .Adress: west end urc church , Lanercost Drive, Fenham, Newcastle upon Tyne NE5 2DE

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍