ന്യൂകാസില്‍ 'മാന്‍' അസോസിയേഷന് പുതിയ ഭാരവാഹികള്‍
Tuesday, October 22, 2019 12:42 PM IST
ന്യൂകാസില്‍: വ്യത്യസ്!തമായ പ്രവര്‍ത്തന ശൈലി കൊണ്ടും , ജനപങ്കാളിത്തം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് യുകെയിലെ മലയാളി കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തേക്ക് ഉയര്‍ന്ന ന്യൂകാസിലിലെ 'മാന്‍' അസോസിയേഷന്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു . ഇക്കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് പുതിയ ഭരണഘടന അനുസരിച്ചുള്ള തെരഞ്ഞെടുപ്പു നടന്നത് . ഗവര്‍ണര്‍ ജനറല്‍ ആയി ഷിബു മാത്യു എട്ടുകാട്ടില്‍ , ഡെപ്യൂട്ടി ഗവര്‍ണര്‍ ജനറല്‍ ആയി സഞ്ജു ജോയി എന്നിവര്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു .

അക്കൗണ്ടന്റുമാരായി പോപ്‌സണ്‍ എബ്രഹാം , ജോഷി മാത്യു എന്നിവരെയും, ആര്‍ട്‌സ് സെക്രട്ടറിമാരായി ജൂബി എം.സി, ജോമാ ബിജു എന്നിവരും, യുക്മ പ്രധിനിധി ആയി വര്‍ഗീസ് തെനംകാല , പിആര്‍ഒ ആയി സിമി ഷൈമോന്‍ , കിഡ്‌സ് കോഡിനേറ്റര്‍ ആയി ബ്രീസ് ബിജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അഡൈ്വസേഴ്‌സ് ആയി എല്‍ദോസ് പോള്‍, ജിബി ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍