ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ജപമാല സമാപനം
Saturday, October 26, 2019 3:35 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ജപമാല സമാപനം ഒക്ടോബർ 27 ന് (ഞായർ) നടക്കും. രാവിലെ 7.30 നു വിശുദ്ധ കുർബാന ഹിന്ദിയിലും തുടർന്നു 8 .50 നു സെന്‍റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും പ്രദക്ഷിണമായി മൊഹമ്മദ്പുർ വഴി പള്ളിയിലെ മാതാവിന്‍റെ ഗ്രോട്ടോയിൽ സമാപിക്കും തുടർന്നു ഇംഗ്ലീഷിൽ ദിവ്യബലി ഉണ്ടായിരിക്കും. 11 ന് സീറോ മലബാർ റീത്തിൽ മലയാളം കുർബാന ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്