പദയാത്ര നടത്തി
Monday, November 4, 2019 7:23 PM IST
മയൂര്‍ വിഹാ൪: പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന നോയിഡ സെക്ട൪ 51 -ലെ മാ൪ ഗ്രീഗോറിയോസ് ഒാ൪ത്തഡോക്സ് ദേവാലയത്തിൽ, ഇടവകയുടെ കാവൽപിതാവും സ്വ൪ഗീയ മദ്ധ്യസ്ഥനുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഒാ൪മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പദയാത്ര നടത്തി.

നവംബർ മൂന്നിന് രാവിലെ 7. 15 ന് മയൂര്‍ വിഹാ൪ ഫേസ് ത്രീ. സെന്‍റ് ജയിംസ് ഒാർത്തഡോക്സ് ഇടവകയിൽ നിന്നുമാണ് പദയാത്ര ആരംഭിച്ചത്.