ഫാ. ഫിലിപ്പ് എം. സാമുവേലിന് കോർഎപ്പിസ്‌കോപ്പ സ്ഥാനം
Saturday, November 16, 2019 4:15 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ്‌ സഭ ഡൽഹി ഭദ്രസനത്തിലെ സീനിയർ വൈദികനും ഗുരുഗ്രാം മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ. ഫിലിപ്പ് എം. സാമുവേലിന് കോർഎപ്പിസ്‌കോപ്പ സ്ഥാനത്തേയ്ക്ക് ഉയർത്തുന്നു.

നവംബർ 23 ന് (ശനി) ഹോസ്ഖാസ് സെന്‍റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നടക്കുന്ന സ്ഥാന ശുശ്രൂഷകൾക്കു ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപോലീത്ത, നിലയ്ക്കൽ ഭദ്രസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രപോലീത്ത എന്നിവർ മുഖ്യകാർമികത്വം വഹിക്കും.

കഴിഞ്ഞ 33 വർഷക്കാലം ഡൽഹി ഭദ്രസനത്തിൽ വിവിധ ഇടവകളുടെയും സ്ഥാപനങ്ങളുടെയും പുരോഗതിക്കായി നടത്തിയ അതുല്യ പ്രവർത്തങ്ങൾക്കു നൽകുന്ന അംഗീകാരമാണ് പരിശുദ്ധ കാതോലിക്ക ബാവായുടെ അനുവാദത്തോടെ നൽകുന്ന ഈ കോർഎപ്പിസ്‌കോപ്പ പദവി. തുമ്പമൺ ഏറം സെന്‍റ് ജോർജ് വലിയപള്ളി ഇടവകാംഗവും വടുതല കുടുംബാംഗവും ആണ് ഫാ ഫിലിപ്പ് എം. സാമുവേൽ.

റിപ്പോർട്ട്: ജോജി വഴുവാടി