കോസ്മോപോളിറ്റൻ മൂവീസിന്‍റെ പുതിയ ചിത്രം "സെറീൻ'
Thursday, November 21, 2019 3:27 PM IST
ബ്രിസ്റ്റോൾ: യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ ,കോസ്മോപോളിറ്റൻ മൂവീസിന്‍റെ ബാനറിൽ അണിയിച്ചൊരുക്കുന്ന "സെറീൻ" എന്ന ഷോർട്ട് ഫിലിമിന്‍റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു .

മാതൃത്വത്തിന്‍റെ പവിത്രതെയും സ്ത്രീ ശാക്തീകരണത്തിന്‍റെയും കഥ പറയുന്ന ചിത്രത്തിന്‍റെ ഛായഗ്രഹണവും എഡിറ്റിംഗും സോബിജോയുടേതാണ്. കല സംവിധാനം -ടോം ജോർജും സാങ്കേതിക സഹായം -മാത്യു ജോസും നിർവഹിച്ചിരിക്കുന്നു. ജി .രാജേഷ് എഴുതിയ ഗാനത്തിന് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോ. ജയേഷ് കുമാറാണ് .ഫ്ലൂട്ട് - പ്രശസ്ത സംഗീതജ്ഞനായ ജോസി ആലപ്പുഴ ,ഓർക്കസ്ട്രഷൻ -സനൽകുമാർ സി. എസ് . ഗാനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്‍റെ യും റിക്കാർഡിംഗ് ആലപ്പുഴയിലെ ഗാനപ്രിയ സ്റ്റുഡിയോയിൽ നടക്കും . പശ്ചാത്തല സംഗീതം - ഡോ. ജയേഷ് കുമാറിന്‍റേതാണ്.

പ്രൊഡക്ഷൻ കൺട്രോളർ -രാജീവ് ഔസെഫ് വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജി .രാജേഷ് ആണ് .

ജോയ്‌സൺ ജോസഫ് ,നെവിൻ ജോസ് , ജോസ് മാത്യു , ചന്ദ്രമോഹൻ .വി.ജി ., സിബി വെള്ളനാൽ , വി.എസ്. മനു , സോണി ജോസഫ് , ഷാജി ,ബിജുമോൻ ജോസഫ് , മാസ്റ്റർ അലൻ , കുമാരി എലിസാ , ചഞ്ചൽ രവി , നിഷ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ നവംബർ 23ന് (ശനി) ഉച്ചക്ക് മൂന്നിനു നടക്കും . 2020 ഏപ്രിലിൽ റിലീസ് ചെയ്യാന് ഉദ്ദേശിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബർ അവസാനത്തോടെ ആരംഭിക്കും.

കല സാംസകാരിക രംഗത്ത് പുതുമുഖങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകി കോസ്മോപോളിറ്റൻ ക്ലബ് എല്ലാ വർഷവും വ്യത്യസ്തമായ നിരവധി കല ,സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താറുണ്ട് . മലയാള നാടക വേദിക്കു ഉണർവേകാൻ എല്ലാ വർഷവും മലയാള നാടകങ്ങൾ അവതരിപ്പിക്കാറുണ്ട് . 2018 ൽ "അറിയപെടാത്തവർ " 2019 ൽ "കാത്തിരിക്കുന്നവർ' എന്നിങ്ങനെ രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .