ജൂബിലേറിയൻസ് മീറ്റ് ഇന്ന്
Saturday, November 30, 2019 9:05 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ ഗോൾഡൻ ജൂബിലിയും സിൽവർ ജൂബിലിയും ആഘോഷിക്കുന്ന കപ്പിൾസിന്‍റെ സെമിനാർ ഡിസംബർ ഒന്നിനു (ഞായർ) രാവിലെ 9.15 മുതൽ 4.30 വരെ ജസോല , ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോനാ ദേവാലയത്തിൽ നടക്കും. റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് , ബിഷപ് ജോസ് പുത്തൻവീട്ടിൽ എന്നിവർ ക്ലാസുകൾ നയിക്കും.

അർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ജൂബിലേറിയൻസിനു മൊമെന്‍റോ നൽകി ആദരിക്കും. രാവിലെ 11 .45 നു ദിവ്യബലിയും തുടർന്നു സ്‌നേഹവിരുന്നും നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്