ഡൽഹി മെഗാ ഫെസ്റ്റ് സംഗീത വിരുന്ന്‌ ഫെബ്രുവരി 2 ന്
Friday, January 31, 2020 10:13 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള നെബ്സാരായി ഹോളി ഫാമിലി പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി മെഗാ ഫെസ്റ്റ് 2020 സംഗീത വിരുന്നു ഐഎൻഎ മെട്രോ സ്റ്റേഷനു സമീപമുള്ള ത്യാഗരാജ സ്റ്റേഡിയത്തിൽ ഫെബ്രുവരി 2നു (ഞായർ) വൈകുന്നേരം 4 മുതൽ നടക്കും.

മെഗാഫെസ്റ്റിന്‍റെ ഉദ്‌ഘാടനം ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കും. ഹോളി ഫാമിലി പള്ളി വികാരി ഫാ. മാത്യു കിഴേക്കേച്ചിറ സ്വാഗതം ആശംസിക്കും. വികാരി ഡോ. മോൺസൺ മാവുങ്കൽ മുഖ്യാഥിതി ആയിരിക്കും ചടങ്ങിൽ മാർ ജോസ് പുത്തൻ വീട്ടിൽ , ജസ്റ്റിസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം , ജോർജ് കുര്യൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. അതിഥികൾക്ക് മൊമെന്‍റോ നൽകി ആദരിക്കും.

ഡൽഹി മെഗാ ഫെസ്റ്റിൽ എം.ജി ശ്രീകുമാർ, സുപ്രസിദ്ധ കീബോർഡ് പ്ലെയർ സ്റ്റീഫൻ ദേവസി, ടെലിവിഷൻ അവതാരിക , ഫഗത് ഫാസിലിനൊപ്പവും മൊഹൻലാലിനൊപ്പവും അഭിനയിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയ മീനാക്ഷിക്കുട്ടി, ഗായിക ടീനു ടെല്ലെന്സ്, അനൂപ് കോവളം തുടങ്ങിയവർ പങ്കെടുക്കും.

വിവരങ്ങൾക്ക്: 91 98 1038 5438, 91 99 5817 7421.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്