ഗ്രെറ്റയ്ക്കും കൊറോണ വൈറസെന്ന് സംശയം
Wednesday, March 25, 2020 9:50 PM IST
സ്റ്റോക്ക്ഹോം: കൗമാര കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനും കൊറോണ വൈറസ് ബാധയെന്നു സംശയം. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നു ഗ്രെറ്റയും അച്ഛനും സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

ട്രെയ്നില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിനിടെയാണ് ഇരുവര്‍ക്കും രോഗം പകര്‍ന്നു കിട്ടിയതെന്നാണ് സംശയം. തനിക്കു നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും എന്നാല്‍, അച്ഛന് പ്രകടമായ ലക്ഷണങ്ങളുണ്ടെന്നും ഗ്രേറ്റ പറയുന്നു. ഗ്രെറ്റ തന്നെയാണ് ട്വിറ്ററിലൂടെ വിവരം ലോകത്തെ അറിയിച്ചത്

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ