Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കച്ചവടസ്ഥാപനങ്ങള്‍ക്ക് കര്‍ശനനിര്‍ദ്ദേശം; ന്യൂജേഴ്സി രണ്ടും കല്‍പ്പിച്ച്
Sunday, April 5, 2020 7:58 AM IST
ന്യൂജേഴ്സി: കൊറോണ വൈറസ് കൊടുംക്രൂരമായി പടരുന്നതിനിടെ അവശ്യവസ്തുക്കളുടെ ലഭ്യത സംസ്ഥാനത്ത് ഉടനീളം ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടി ഊര്‍ജിതമാക്കി. പലേടത്തും ആവശ്യത്തിനു വസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമായി ഉയര്‍ന്നതോടെയാണിത്. കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് പലരും അനിശ്ചിതമായി കടകള്‍ പൂട്ടിയിരുന്നു. തുടര്‍ന്നാണ് ഏതൊക്കെ കടകള്‍ ഇങ്ങനെ പൂട്ടിയിടാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്.
പലചരക്ക് കടകള്‍ ഉള്‍പ്പെടുന്ന അവശ്യ ബിസിനസുകള്‍, ഫാര്‍മസികള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ഓട്ടോ മെക്കാനിക്സ്, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ബാങ്കുകള്‍, ഹാര്ഡ്വെയര് സ്റ്റോറുകള്‍, മദ്യവില്‍പ്പന ശാലകള്‍, ഓഫീസ് ഉത്പന്ന വിതരണ കടകള്‍, വളര്‍ത്തുമൃഗ സ്റ്റോറുകള്‍, തോക്ക് കടകള്‍, മൊബൈല്‍ ഫോണ്‍ റീട്ടെയില്‍-റിപ്പയര്‍ ഷോപ്പുകള്‍, സൈക്കിള്‍ ഷോപ്പുകള്‍, കന്നുകാലി തീറ്റ സ്റ്റോറുകള്‍, നഴ്സറികളും പൂന്തോട്ട സ്റ്റോറുകളും, കാര്‍ഷിക ഉപകരണ സ്റ്റോറുകള്‍, കൊച്ചുകുട്ടികള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍, കൂടാതെ, മെയിലുകളും ഡെലിവറി ഷോപ്പുകളും എന്നിവ ലോക്ക്ഡൗണ്‍ സമയത്ത് അനിശ്ചിതമായി അടക്കരുതെന്നാണ് ഉത്തരവ്.കാര്‍ ഡീലര്‍മാര്‍ക്ക് വാഹനങ്ങളുടെ വില്‍പ്പനയും ഡെലിവറികളും എങ്ങനെ നടത്താം, റിയല്‍റ്റര്‍മാര്‍ക്ക് എങ്ങനെ വീടുകള്‍ തങ്ങളുടെ ഉപയോക്താക്കളെ കാണിക്കാന്‍ കഴിയും, മദ്യനിര്‍മ്മാണശാലകള്‍ ഉപഭോക്താക്കളെ എങ്ങനെ സേവിക്കാം എന്നിവ ഉള്‍പ്പെടെ മറ്റ് ബിസിനസുകള്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ന്യജഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി മുമ്പ് വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണ സൈറ്റുകള്‍ പലേടത്തും അടച്ചിട്ടില്ല, മാത്രമല്ല നിര്‍മ്മാതാക്കള്‍ക്കും തുറമുഖ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരാതിരിക്കാനായി ജീവനക്കാരുമായി കുറഞ്ഞ രീതിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് തുടരാന്‍ അനുവദിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധി സമയത്ത് അടച്ചുപൂട്ടാനുള്ള ഉത്തരവ് ലംഘിച്ചാല്‍ അവശ്യേതര ബിസിനസുകള്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് താന്‍ വിലയിരുത്തുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഹോം സ്റ്റേ ഉത്തരവ് ലംഘിക്കുന്നവരെ തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മര്‍ഫി മുന്നറിയിപ്പ് നല്കി. 1197870974ഇപ്പോള്‍ 3,500 പുതിയ കേസുകളും 182 പുതിയ മരണങ്ങളും സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ട്. ന്യൂജഴ്സിയില്‍ ഇപ്പോള്‍ ആകെ 25,000 ത്തിലധികം സ്ഥിരീകരിക്കപ്പെട്ട വൈറസ് കേസുകളുണ്ട്, 537 പേര് മരിച്ചു. കൂടുതല്‍ സേവനങ്ങള്‍ക്ക് വേണ്ടി ഫെഡറല്‍ സര്‍ക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി പെന്റഗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താരതമ്യേന പാവങ്ങള്‍ താമസിക്കുന്നയിടത്തേക്ക് രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ കര്‍ശന സുരക്ഷ വേണമെന്ന നിലയിലാണ് സംസ്ഥാനം. ഇപ്പോള്‍ കച്ചവടസ്ഥാപനങ്ങളില്‍ തങ്ങളുടെ കസ്റ്റമേഴ്സിനു വേണ്ടി പരിപൂര്‍ണ്ണ സുരക്ഷിത്വം നല്കാന് ഓരോ സ്റ്റോറുകളും യത്നിക്കുന്നു. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിക്കുന്നതിനൊപ്പം, സാനിറ്റൈസറുകള്‍ ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നു. ഭക്ഷണസാധനങ്ങള്‍ നേരിട്ട് എടുക്കാനോ കാഷ് കൗണ്ടറുകളില്‍ വരി തെറ്റി നില്‍ക്കാനോ കഴിയാത്ത വിധമാണ് സുരക്ഷ. എല്ലായിടത്തും മാസ്ക്ക് ധരിച്ചവരെയാണ് കാണാനുള്ളത്. മുഖംമൂടി ധരിച്ചിരിക്കുന്നതു കൊണ്ടു പലര്‍ക്കും പരിചയക്കാരെ പോലും തിരിച്ചറിയാനാവുന്നില്ല.കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ രക്തം ദാനം ചെയ്ത് മുന്നേറാന്‍ നിരവധി സംഘടനകളും സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരും ആളുകളോട് ആവശ്യപ്പെടുന്നു. സംസ്ഥാനവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് രക്തം ദാനം ചെയ്യുന്നത് ഒരു 'അത്യാവശ്യ' സേവനമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് വീടു വിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊറോണ വൈറസിനെതിരെ പോരാടാനുള്ള ശ്രമങ്ങളുമായി സംസ്ഥാന ആരോഗ്യസംരക്ഷണ സംവിധാനത്തെ സഹായിക്കാന്‍ ഗവര്‍ണര്‍ മെഡിക്കല്‍ പരിശീലനം ലഭിച്ച എല്ലാവരെയും അധികൃതര്‍ ക്ഷണിച്ചു. വോളന്റിയറിങ് സേവനങ്ങള്‍ക്ക് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. ആശുപത്രികളില്‍ ജോലിക്കു വരുന്നവര്‍ക്കായി ഭക്ഷണപാനീയങ്ങളൊക്കെ സൗജന്യമായി കൊടുക്കുന്നു. നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഭക്ഷണ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. പല സംഘടനകളും കോര്‍പ്പറേഷനുകളും പ്രസ്ഥാനങ്ങളും ഭക്ഷണം ആശുപത്രിയില്‍ എത്തിക്കുന്നു. കൂടാതെ, കഫ്ടീരിയയില് മൂന്നു നേരവും ഭക്ഷണം സൗജന്യമായി നല്കുന്നു.
ആശുപത്രിയിലെ കോവിഡ് ഏരിയകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ -ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, റെസ്പിറ്റോറി തെറാപിസ്റ്റുകള്‍, മറ്റുള്ളവര്‍- ആരെയും തിരിച്ചറിയുവാന്‍ പറ്റാത്തവിധം ഹസ്മത്ത് (HAZMAT) വേഷഭൂഷാദികളോടെയാണ് ഓരോരുത്തരും നടക്കുന്നത്. വൈറസ് വ്യാപനം തടയുന്നതില്‍ ആശുപത്രി മാനേജ്മെന്റും ജീവനക്കാരുമെല്ലാം ഒത്തൊരുമയോടെ പരസ്പര സഹകരണത്തോടെ നീങ്ങുന്ന കാഴ്ചയാണെങ്ങും. 'നിങ്ങളാണ് ഹീറോ' എന്ന വാക്കുകള്‍ കമ്പ്യൂട്ടറുകളിലും പോസ്റ്ററുകളിലും വാതില്‍പ്പടിയിലുമൊക്കെ പതിപ്പിച്ചിരിക്കുന്നു. എല്ലാവരുടെയും ഐഡി കാര്‍ഡില്‍ 'എസന്‍ഷ്യല്‍ പേഴ്സണല്‍' എന്നു ഹൈലൈറ്റ് ചെയ്തിരിക്കുന്നതിനാല്‍ യാത്രയ്ക്കും ബുദ്ധിമുട്ടില്ല. സാഹചര്യം മുതലാക്കി വീട്ടിലിരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നവരും മലയാളികളുടെ ഇടയിലുണ്ടെന്നതും വസ്തുതയാണ്.
ആരോഗ്യപരിപാലന രംഗത്ത് ഇങ്ങനെയുള്ള പ്രതിസന്ധികള്‍ വരുമ്പോള്‍ മുന്ില് നിന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം മൂക്കില്‍പ്പനിയുടെയും മറ്റും കഥകള്‍ മെനഞ്ഞ് ഒട്ടകപക്ഷിയെ പോലെ മണ്ണില്‍ തല പൂഴ്ത്തുന്ന സമീപനം, എടുത്തിരിക്കുന്ന ഉത്തരവാദിത്വത്തോടുള്ള അവഹേളനം എന്നു മാത്രം മനസ്സിലാക്കുക.അതേസമയം, ഓശാനപ്പെരുനാളുകളും കഷ്ടാനുഭവ ആഴ്ച ആചരണങ്ങളും ആഘോഷപൂര്‍വ്വം നടത്തേണ്ടതില്ലെന്നു മുന്നറിയിപ്പുകള്‍ രൂപതകളും ഭദ്രാസനങ്ങളും അറിയിച്ചു കഴിഞ്ഞു. ഓശാന ഞായറാഴ്ച കുരുത്തോലകളൊന്നും കൈമാറില്ല. എന്നാല്‍ മറ്റു ചില ക്രിസ്ത്യന്‍ പള്ളികള്‍ ഡ്രൈവ്ബൈ പാം വിതരണങ്ങള്‍ ആസൂത്രണം ചെയ്യുന്നു. പ്രായമായ പള്ളി അംഗങ്ങള്‍ക്ക് 'ശുചിത്വമുള്ള' കുരുത്തോല കുരിശുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ക്രൈസ്തവര്‍ ഞായറാഴ്ച രാവിലെ അവരുടെ വീടുകളില്‍ കാണാവുന്ന വിധത്തില്‍ പച്ചപ്പ് തൂക്കിയിടണമെന്ന് കത്തോലിക്ക രൂപതകള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. മലയാളി ആരാധനാലയങ്ങളെല്ലാം പുതിയൊരു മോഡിലാണ്.
ടെലിഫോണ്‍ വഴിയും കംപ്യൂട്ടര്‍ വഴിയുമുള്ള പ്രാർഥനായോഗങ്ങള്‍ സജീവമായി. കടുതലായി ആത്മീയത വെളിവാകുന്ന സമയമങ്ങളാണിതെന്ന് അത്തരത്തിലുള്ള ദിവസേനയുള്ള പ്രാർഥനായോഗങ്ങള്ക്ക് നേതൃത്വം നല്കുന്ന ഫാ. ഷിബു ഡാനിയേല്‍ പറഞ്ഞു. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയാണ് ഫാ. ഷിബു ഡാനിയല്‍. ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും പള്ളിയില്‍ പോലും കാണാന്‍ സാധിക്കാത്ത തരത്തിലുള്ള വിശ്വാസത്വരയുള്ള ഇടവക ജനങ്ങളെയാണ് വൈകുന്നേരം കംപ്യൂട്ടറിനു മുന്നില്‍ കാണുന്നത്. ഒരു മണിക്കൂര്‍ നീളുന്ന പ്രാർഥനായോഗത്തിനു ശേഷം കുറച്ചു സമയം ഇടവകാംഗങ്ങളുമായി സംവദിക്കുന്നതിനും ക്ഷേമാന്വേഷണങ്ങള്‍ പരസ്പരം പങ്ക് വെക്കുന്നതിനും സാധിക്കുന്നതായും അച്ചന് പറഞ്ഞു. എല്ലാ സമുദായങ്ങളിലുമുള്ള ആരാധനാലയങ്ങളിലും ഈ തരത്തിലുള്ള സംഗമങ്ങളും യജ്ഞങ്ങളും നടന്നുവരുന്നു. കോവിഡ് 19 വന്നതോടെ ജനങ്ങളുടെ വിശ്വാസതീക്ഷ്ണത വർധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കക്കാരുടെ വീരനായകനായി മാറിയിരിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ ആന്റണി ഫൗസിയുടെ പോസ്റ്ററുകള്‍ പലേടത്തും കാണുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത ടീഷര്‍ട്ട് ഇപ്പോള്‍ വിലപ്പനയ്ക്കെത്തുന്നു എന്നതാണ് ഒരു കൗതുകം. ന്യൂ ബ്രണ്‍സ്വിക്ക് ഒലിവ് ബ്രാഞ്ച് റസ്റ്റന്റ് ഉടമ ഡഗ് ഷ്നൈഡറാണ് ഇതിനു പിന്നില്‍. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ദേശീയ സെലിബ്രിറ്റിയും നായകനുമായി മാറിയ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയെ ബഹുമാനിക്കുന്നതിനാണത്രേ ഇത്. ടിഷര്‍ട്ടുകള്‍ക്കു 15 ഡോളറാണു വില. 29 ഡോളറിനു മുകലില്‍ ടേക്ക് ഔട്ടുകള്‍വാങ്ങിയാല്‍ ടീ ഷര്‍ട്ട് ഫ്രീ!കൊറോണ വൈറസിന്റെ ആഗോളവ്യാപനത്തിലൂടെ പല തരത്തിലായി ദുരിതത്തിലായിരിക്കുന്നത് ഒട്ടനവധി പേരാണ്. എല്ലാവരെയും എല്ലാ തരത്തിലും സഹായിക്കുവാന്‍ കഴിയില്ലെങ്കിലും പറ്റുന്ന രീതിയില്‍ സഹായവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് വൈറ്റ്പ്ലെയ്ന്‍സിലുള്ള ഫൗണ്ടേഷന് ഫോര്‍ ഹോപ്പ് എന്ന ജീവകാരുണ്യ പ്രസ്ഥാനം. വിശപ്പ് രഹിത പട്ടണമായി ചെങ്ങന്നൂരിനെ പ്രാപ്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഫൗണ്ടേഷന് ഫോര്‍ ഹോപ്പ് എന്ന ജീവകാരുണ്യ പ്രസ്ഥാനം അറ്റോര്‍ണിയും ടാക്സ് പ്രാക്ടീഷണറുമായ ടോണി നൈനാന്റെ സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ്. എല്ലാവര്‍ക്കുമല്ല, ന്യൂയോര്‍ക്കിലുള്ള എല്ലാ റസ്റ്റോറന്റ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ടാക്സ് ഫയല്‍ ചെയ്യുന്നതിനുള്ള എല്ലാ സര്‍വീസുകളും സൗജന്യമായി ചെയ്തു കൊടുക്കും. അടഞ്ഞു കിടക്കുന്ന റസ്റ്റോറന്റുകള്‍ മൂലം ദുരിതക്കടലിലാണ് നടത്തിപ്പുകാരും ജീവനക്കാരും എന്നു നേരിട്ടു കണ്ടതിന്റെ ബോധ്യത്തിലാണ് ടോണി നൈനാന് തന്റെ വിലപ്പെട്ട കുറേ സമയം ഇങ്ങനെ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് ഫൗണ്ടേഷന് ഫോര്‍ ഹോപ്പിനു വേണ്ടി ഡോ.ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.
വിവരങ്ങള്‍ക്ക് ഫോണ്‍ (646)351-9509. ഇമെയ്ല്
[email protected]
റിപ്പോർട്ട്: ജോർജ് തുന്പയിൽ
മിഷേൽ ഒബാമയുടെ അമ്മ മരിയൻ റോബിൻസൺ അന്തരിച്ചു
ഷിക്കാഗോ: യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ അമ്മ മരിയൻ റോബ
ന്യൂജഴ്സി പള്ളിയിൽ പ്രധാന തിരുനാളിന് കൊടിയേറി
ന്യൂജഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിൽ പ്ര
പിടികിട്ടാപുള്ളി ലിയോ സാഞ്ചസിനെ ടെക്സസ് പോലീസ് അറസ്റ്റ് ചെയ്തു
ടെക്സസ്: അമേരിക്കയ്ക്ക് പുറത്തു നടത്തിയ കൊലപാതക കുറ്റത്തിന് രാ
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ നിരാഹാരസമരം രണ്ടാംവാരത്തിൽ
ഒട്ടാവ: കനേഡിയൻ പ്രവിശ്യയായ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ഇമിഗ്ര
യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ; വിമാനം വൈകിയത് 30 മണിക്കൂർ
ന്യൂഡൽഹി: ഡൽഹിയിൽനിന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലേക്
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ സൂപ്പർ ട്രോഫി ഡാളസ് സ്ട്രൈക്കേഴ്സിന്
ന്യൂയോർക്ക്: ജിമ്മി ജോർജ് മെമ്മോറിയൽ 34-ാം സീസൺ ടൂർണമെന്റ് സൂപ
വേണു രാജാമണിക്ക് ഡാളസ് കേരള അസോസിയേഷൻ ജൂൺ രണ്ടിന് സ്വീകരണമൊരുക്കുന്നു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയു
മിഷൻ ലീഗ് സമ്മർ ക്യാമ്പ് ഷിക്കാഗോയിൽ ജൂൺ ഏഴ് മുതൽ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ തലത്തിൽ "റിജോ
ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് ഐഎസ് ഭീഷണി; ന്യൂയോർക്കിൽ സുരക്ഷ ശക്തമാക്കി
ന്യൂയോർക്ക്: ജൂൺ ആറിന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ - പാക്കിസ്ഥ
ഫാ. ബിജോയ് എം. ജോണിന് യാത്രയപ്പ് നൽകി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവകയ
നഴ്സസ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ച് പിയാനോ
ഫിലഡൽഫിയ: പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷ
ബിസിനസ് വഞ്ചനാ കേസ്; ട്രംപ് കുറ്റക്കാരനെന്ന് കോടതി
അൽബേനി: ബിസിനസ് വഞ്ചനാ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾ
ഷിക്കാഗോ ബ്രദേഴ്സ് ക്ലബിന് പുതിയ നേതൃത്വം
ഷിക്കാഗോ: ഷിക്കാഗോ വെസ്റ്റ് സബെർബു കേന്ദ്രമാക്കി പ്രവർത്തിച്ചുവ
റൂബിൻ ലാലിനെ പോലീസ് മർദിച്ച സംഭവം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രതിഷേധിച്ചു
ടെക്സസ്: വനം വകുപ്പ് നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത ട്വന
കാറ്റിയയുടെ കൊലപാതകം: വിവരം നൽകുന്നവർക്ക് 55,000 ഡോളർ പാരിതോഷികം
ടെന്നിസി: കൊല്ലപ്പെട്ട പട്ടാളക്കാരി കാറ്റിയ ഡ്യുനാസ് അഗ്വിലാറിന
സംരംഭകൻ ഡോ. അനിൽ പൗലോസ് അന്തരിച്ചു
ന്യൂയോർക്ക്: ലോംഗ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും മല്ല
ടേക്ക്ഓഫിന് മുൻപ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ
ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിൽ ചരിത്ര വിജയവുമായി മലയാളികൾ
സാൻ അന്റോണിയോ: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനും ടെക്സസ് റിപ്പ
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ തൃശൂർ പൂരം പൊടിപൂരമായി
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, തൃശൂർ പൂരം ഹൂ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഗോസ്പൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെ

മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തി; രണ്ടു പേർ അറസ്റ്റിൽ
ഡാവൻപോർട്ട് : മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേ
ജോർജ് ഫ്ലോയിഡിന്റെ മരണത്തിന് നാല് വർഷം
മിനിയാപൊളിസ്: ജോർജ് ഫ്ലോയിഡിന്റെ മരണത്തിന് ശനിയാഴ്ച നാലു വർ
കാമുകിയെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ഹൂസ്റ്റൺ: കാമുകിയെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കൻ മലയാളി പ്രതിനിധികളും
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ സംഗമവേദിയ
ജോർജിയയിൽ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി രാമസ്വാമിക്കു ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം
അറ്റ്ലാന്റ: ജോർജിയ സംസ്ഥാന സെനറ്റിലേക്ക് മത്സരിക്കാനുള്ള ഡെമോ
ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു
ഓക്ലഹോമ: ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ വിലയിരുത്തി
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന 35ാം മത് യൂത്ത് ആൻഡ്
കേരള ഫെസ്റ്റ് സമാപിച്ചു
സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ മലയാളികളുടെ മനം കവർന്ന
ജോയ് ആലുക്കാസിന്റെ ഷോറൂം ഡാളസില്‍ പ്രവർത്തനമാരംഭിച്ചു
ടെക്സസ്: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് ഡാളസില്‍ പുതിയ
പി.ജെ. കുര്യന് ഒഐസിസി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഷിക്കാഗോ: ഷിക്കാഗോയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂ
ഇന്ത്യൻ സമൂഹത്തെ ആദരിച്ച് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും
ആൽബനി: ഓഗസ്റ്റ് മാസം ഇന്ത്യൻ പൈതൃക മാസമായി ആഘോഷിക്കുന്നതിനോട
യുവാൾഡി സ്കൂൾ കൂട്ടകുരുതി: 500 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
ഓസ്റ്റിൻ: യുവാൾഡി എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ കൊല്ല
ബീച്ചിൽ നിന്ന് മക്കൾ കക്കകൾ ശേഖരിച്ചു; അമ്മയ്ക്ക് 88,000 ഡോളർ പിഴ
കലിഫോർണിയ: കലിഫോർണിയയിലെ ബീച്ചിൽ നിന്ന് മക്കൾ 72 കക്കകൾ ശേഖ
യുഎസിൽ ചുഴലിക്കാറ്റ്; 15 മരണം
ടെക്സസ്: കഴിഞ്ഞദിവസം അമേരിക്കയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ചു
ഫ്ലോറിഡയിൽ കാറിടിച്ച് തെലുങ്കാന സ്വദേശിനി മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഫ്ളോറിഡയിൽ തെലുങ്കാന സ്വദേശിയായ യുവ
ഹോളിവുഡ് താരം ജോണി വാക്ടർ വെടിയേറ്റ് മരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ ജോണി വാക്ടർ (37) വെടിയേറ്റ
സുശീല ജയപാലിന് ഒറിഗോണിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയം
പോർട്ട്ലാൻഡ്: ജനപ്രതിനിധി പ്രമീള ജയപാലിന്റെ സഹോദരി സുശീല
അമേരിക്കയിൽ ചുഴലിക്കാറ്റ്; ഒൻപത് പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ചുഴലിക്കാ
കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഞായറാഴ്ച
ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതി ചാലക്കുടി പാലസ
ഇന്റർനാഷനൽ 56 ടൂർണമെന്റ് ഒക്ടോബർ നാല് മുതൽ ഡിട്രോയിറ്റിൽ
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് ഇന്റർനാഷനൽ 56 കാർഡ് ഗെയിമിന്റെ സി
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കത്തിന് ന്യൂയോർക്ക് തയാറായി
ന്യൂയോർക്ക്: ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിംഗ് ട്രോഫ
ന്യൂയോര്‍ക്കില്‍ ബൈക്കപകടം; ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ ബൈക്കപകടത്തി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന് നവനേതൃത്വം
ഒട്ടാവ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് ന
ഫൊക്കാനയുടെ ലെഗസി ടീം സംഗമം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ ലെഗസി ടീം നൂറുകണക്കിന് ഡെലിഗേറ്റു
ഷാ പുരസ്കാരത്തിന് ശ്രീനിവാസ് ആർ. കുൽക്കർണി അർഹനായി
കലിഫോർണിയ: മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂ
കെ.ജെ. ജയിംസ് കാനഡയിൽ അന്തരിച്ചു
പ്രിൻസ് ആൽബർട്ട്: അയർക്കുന്നം കളപ്പുരയ്ക്കൽ കെ.ജെ. ജയിംസ് (90
സജി കുര്യന്റെ മാതാവ് എൽസി കുര്യൻ അന്തരിച്ചു
ഷിക്കാഗോ: ഒഐസിസി യുഎസ്എ നോർത്തേൺ റിജിയണൽ ജനറൽ സെക്രട്ടറിയും
ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു
ടെക്സസ്: ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ
മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍
കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍
Latest News
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
കർണാടകയിൽ മൂന്നിൽ രണ്ട് സീറ്റിലും കോൺഗ്രസ് ജയിക്കുമെന്ന് ഡി.കെ. ശിവകുമാർ
പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കരുത്: മന്ത്രി വി.ശിവന്‍കുട്ടി
ബോംബ് ഭീഷണി; പാരീസ്-മുംബൈ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്ന് കെ. സുധാകരൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top