വിദേശത്തുനിന്ന് എത്തുന്നവർക്ക് ബ്രിട്ടനിൽ 14 ദിവസം ക്വാറന്‍റെെൻ
Friday, June 5, 2020 1:39 AM IST
ല​ണ്ട​ൻ: അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബ്രി​ട്ട​നി​ലേ​ക്ക് എ​ത്തു​ന്ന എ​ല്ലാ അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക്കാ​ർ​ക്കും 14 ദി​വ​സ​ത്തെ നി​ർ​ബ​ന്ധ​ത ക്വാ​റ​ന്‍റൈ​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ലം​ഘി​ച്ചാ​ൽ ആ​യി​രം പൗ​ണ്ട് വ​രെ പി​ഴ​യും ത​ട​വും ല​ഭി​ക്കു​മെ​ന്നും ഹോം ​സെ​ക്ര​ട്ട​റി പ്രീ​തി പ​ട്ടേ​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല്പ​തിനാ​യി​ര​ത്തോ​ട​ടു​ക്കു​ന്നു എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ, യ​ഥാ​ർ​ഥ മ​ര​ണ​സം​ഖ്യ അ​ൻ​പ​തി​നാ​യി​രം ക​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ​ല ഏ​ജ​ൻ​സി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ഏ​താ​ണ്ട് സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്കാ​യി​ട്ടു​ണ്ട്.

റിപ്പോർട്ട് : ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ