വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു
Friday, July 10, 2020 8:52 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ വലതുപക്ഷ തീവ്രവാദികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്, രാജ്യത്തെ ആഭ്യന്തര ഇന്‍റലിജന്‍സ് ഏജന്‍സി 32,080 തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

2018 ലെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന വലതുപക്ഷ തീവ്രവാദികളുടെ എണ്ണം 24,100 ആയിരുന്നു. അക്രമ മാര്‍ഗം സ്വീകരിക്കാന്‍ തയാറുള്ളവരുടെ എണ്ണവും ഇവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു എന്നാണ് വിലയിരുത്തല്‍.

അക്രമത്തിനു ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് 13,000 കേസുകള്‍ കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മുന്നൂറ് എണ്ണം കൂടുതലാണിത്.

വലതുപക്ഷ തീവ്രവാദം മാത്രമല്ല, വംശീയവാദവും സെമിറ്റിക് വിരുദ്ധതയും രാജ്യത്ത് വര്‍ധിച്ചു വരുകയാണെന്നാണ് ആഭ്യന്തര മന്ത്രി ഹോഴ്സിറ്റ് സീഹോഫര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ