ബ്രിട്ടന്‍ മാന്ദ്യത്തിലെന്ന് ചാന്‍സലര്‍
Thursday, August 13, 2020 9:19 PM IST
ലണ്ടന്‍: ബ്രിട്ടന്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലായിക്കഴിഞ്ഞെന്ന് ചാന്‍സലര്‍ ഋഷി സുനാക്. കോവിഡ് വ്യാപനമാണ് ഇതിനു കാരണമായതെന്നും സുനാകിന്‍റെ വിശദീകരണം.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സ് (ഒഎന്‍എസ്) പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ മൊത്തം ആഭ്യന്തര ഉത്പാദനം കഴിഞ്ഞ മൂന്നുമാസങ്ങളെ അപേക്ഷിച്ച് 2.2 ശതമാനം കുറഞ്ഞെന്നും ഇത് പതിനൊന്നുവര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കു തള്ളിവിടുന്നതിന്‍റെ സൂചനയാണെന്നും സുനാക് പറഞ്ഞു.

മോശമായ കാലമാണ് വരാനിരിക്കുന്നതെന്നും ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും സുനാക് മുന്നറിയിപ്പ് നല്‍കി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ