ഐഒസി ജര്‍മനി കേരള ചാപ്റ്റര്‍ മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി
Saturday, October 3, 2020 9:20 PM IST
ബര്‍ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മൻ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി അനുസ്മരണം നടത്തി.

റോജി എം ജോണ്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി പങ്കുവച്ച അദ്ദേഹം. ജര്‍മന്‍ പ്രവാസികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, ഇന്ത്യയിലെ ആനുകാലിക രാഷ്ടീയം, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രവർത്തകരുമായി സംവദിച്ചു.

യുകെയില്‍ നിന്ന് ഇന്‍സണ്‍ ജോസ്, ഫ്രാന്‍സില്‍ നിന്നും ജോര്‍ജി പന്തളം, ഐഒസി ജര്‍മൻ പ്രസിഡന്‍റ് പ്രമോദ് കുമാര്‍, ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്ററും ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിയുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ എന്നിവരും മീറ്റിംഗില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. ഐഒസി ജര്‍മൻ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് സണ്ണി ജോസഫ് മുളവരിക്കല്‍ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ