ബെ​ൽ​ജി​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ഡോ​ക്ട​ർ​മാ​ർ ജോ​ലി​യി​ൽ തു​ട​രാ​ൻ നി​ർ​ദേ​ശം
Wednesday, October 28, 2020 1:45 AM IST
ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ലെ ലീ​ജ് ന​ഗ​ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യാ​ലും ജോ​ലി​യി​ൽ തു​ട​ര​ണ​മെ​ന്ന് നി​ർ​ദേ​ശം. രോ​ഗി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ക​യും ഡോ​ക്ട​ർ​മാ​രു​ടെ ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ 25 ശ​ത​മാ​ന​ത്തോ​ളം പേ​ർ നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ന്നാ​ണ് ക​ണ​ക്ക്. പ​ത്ത് ആ​ശു​പ​ത്രി​ക​ളാ​ണ് ഇ​പ്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബെ​ൽ​ജി​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ മൂ​ന്നി​ലൊ​ന്ന് ആ​ളു​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ