ലണ്ടൻ ഔവർ ലേഡി ഓഫ് ലൂർദ്സ് ചർച്ചിൽ തിരുനാൾ
Saturday, November 21, 2020 7:48 AM IST
ലണ്ടൻ: കേരള കത്തോലിക്ക ചാപ്ലെയിൻസിയുടെ നേതൃത്വത്തില്‍ ഔവർ ലേഡി ഓഫ് ലൂർദ്സ് ചർച്ചിൽ കഴിഞ്ഞ 10 ദിവസമായി നടന്നു വന്ന ക്രിസ്തുവിന്‍റെ രാജത്വ തിരുനാളിന്‍റെ സമാപനം നവംബർ 22 നു (ഞായർ) നടക്കും.

വെെകുന്നേരം 3.30 നു നടക്കുന്ന ആഘോഷമായ ദിവ്യബലിയോടുകൂടി തിരുനാളിന് കൊടിയിറങ്ങും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ Livestream Link വഴി ദിവ്യബലിയില്‍ പങ്കുചേര്‍ന്ന് ദെെവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഫാ. ജോൺസൻ അലക്സാണ്ടറും കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്തു.

www.www.churchservices.tv/newsouthgate