നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തികയിൽ പൊങ്കാല
Wednesday, November 25, 2020 5:45 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസമായ നവംബർ 29 ന് (ഞായർ) രാവിലെ ഭക്തജനങ്ങൾക്ക് പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. പ്രശസ്‌തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാലയും അതേ ദിവസമാണ് നടക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

രാവിലെ 5.30-ന് നിർമാല്യ ദർശനം, തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമികത്വത്തിൽ 8.30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദീപനാളത്താൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. തുടർന്ന് ഭക്തർ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീനാളങ്ങൾ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും തൃക്കാർത്തികയോടനുബന്ധിച്ച് ഉണ്ടാവും.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള (ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി