അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ച് മലയാളി മെയില്‍ നഴ്‌സ് മരിച്ചു
Monday, January 18, 2021 11:44 AM IST
ഡബ്‌ളിന്‍: കോവിഡ് ബാധിച്ച് അയര്‍ലന്‍ഡില്‍ യുവാവായ മലയാളി നഴ്‌സ് മരിച്ചു. പെരിന്തല്‍മണ്ണ തൂവൂര്‍ സ്വദേശി സോള്‍സണ്‍ പയ്യപ്പിള്ളില്‍ സേവ്യറാണ് (33) മരിച്ചത്. വെക്‌സ്‌ഫോര്‍ഡില്‍ നഴ്‌സായിരുന്ന സോള്‍സണ്‍ കോവിഡ്ബാധിച്ച് ചികിത്സയിലായിരുന്നു.

ആറുവര്‍ഷം മുന്‍പാണ് സോള്‍സണ്‍ അയര്‍ലന്‍ഡിലെത്തിയത്. പരേതനായ സേവ്യര്‍ പയ്യപ്പള്ളിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ ബിന്‍സി മേനാച്ചേരി. മകന്‍ ശിമയോന്‍ സേവ്യര്‍.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍