പരിശുദ്ധ മാത്യൂസ് മാര്‍ ദ്വിതീയന്‍ ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും
Saturday, January 30, 2021 12:11 PM IST
ന്യൂഡല്‍ഹി: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ അനുസ്മരണാര്‍ഥം സരിതവിഹാര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം നടത്തിവരുന്ന പതിനഞ്ചാമത് ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും ജനുവരി 30-ന് ഞായറാഴ്ച നടക്കും.

രാവിലെ 7.30-ന് പ്രഭാത നമസ്‌കാരവും, 8.15-ന് വിശുദ്ധ കുര്‍ബാന, 10.45-ന് ക്വിസ് മത്സരം, 11.30-നു അനുസ്മരണ സമ്മേളനം, വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ നടക്കും. റിട്ട.ഐപിഎസ് അലക്‌സാണ്ടര്‍ ഡാനിയേല്‍ അനുസ്മരണ പ്രഭാഷണം നടത്തും. റവ.ഫാ.ഡോ. അഡ്വ. ഷാജി ജോര്‍ജ്, റവ.ഫാ. ബിനു പി. തോമസ് എന്നിവര്‍ പ്രസംഗിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌