ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
Friday, February 12, 2021 7:04 PM IST
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. ലിവർപൂളിലെ വീഗനിൽ താമസിക്കുന്ന കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ മോളി (57) ആണ് മരിച്ചത്.

നഴ്സായ മോളി കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിൽസയിലായിരുന്നു. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആന്‍റണിയാണ് ഭർത്താവ്. മെർലിൻ, മെർവിൻ എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.