ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം മാ​ർ​ച്ച് 21ന്
Thursday, March 11, 2021 11:06 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 22-ാമ​ത് വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം മാ​ർ​ച്ച് 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ 4.30ന് ​നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ തു​ട​ക്ക​മാ​വും. 5ന് ​ക്ഷേ​ത്ര​ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മം. തു​ട​ർ​ന്ന് പ്ര​ഭാ​ത പൂ​ജ​ക​ൾ.

എ​ല്ലാ വ​ർ​ഷ​വും മീ​ന മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​യാ​വും ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ക. ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള പൊ​ങ്കാ​ല വ​ലി​യ പൊ​ങ്കാ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള മ​ണ്‍​ക​ലം, അ​രി, ശ​ർ​ക്ക​ര, വി​റ​ക് മു​ത​ലാ​യ​വ ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ൽ ല​ഭി​ക്കും.


ഡ​ൽ​ഹി​യു​ടെ​യും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളാ​യ നോ​യി​ഡ, ഗ്രേ​റ്റ​ർ നോ​യി​ഡ, ഗു​ഡു​ഗാ​വ്, ഫ​രി​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഇ​ന്ദി​രാ​പു​രം, ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം പൊ​ങ്ക​ല​ക​ളും മ​റ്റു പൂ​ജ​ക​ളും ബു​ക്ക് ചെ​യ്യു​വാ​നു​ള്ള കൂ​പ്പ​ണൂ​ക​ളും വ​ഴി​പാ​ടു ര​സീ​തു​ക​ളും മ​റ്റും അ​വി​ട​ങ്ങ​ളി​ലെ ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ ല​ഭ്യ​മാണെ​​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി