ഡബ്ലുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം അന്താരാഷ്ട്ര വനിതാദിനാഘോഷം മാര്‍ച്ച് 27 ന്
Friday, March 26, 2021 9:48 PM IST
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 27 ന്(ശനി) യൂറോപ്യന്‍ സമയം വൈകുന്നേരം രാത്രി 4.30 ന് വെർച്വൽ പ്ളാറ്റ്ഫോമില്‍ നടത്തുന്ന ആഘോഷത്തില്‍ മുഖ്യാതിഥികളായി ഷീല തോമസ് ഐഎഎസ്(മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി), പ്രഫ. സുജ സൂസന്‍ ജോര്‍ജ്(ഡയറക്ടര്‍, മലയാള മിഷന്‍, കേരള), പ്രഫ. ഡോ.അന്നക്കുട്ടി വലിയമംഗലം ഫിന്‍ഡൈസ്(ജര്‍മനി) (വിദ്യാഭ്യാസ വിദഗ്ധ, എഴുത്തുകാരി) എന്നിവര്‍ക്കു പുറമെ ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുണും പങ്കെടുക്കും.

ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്‍മാന്‍, ഡോ. ഇബ്രാഹിം ഹാജി (ദുബായ്), ഗ്ലോബല്‍ പ്രസിഡന്‍റ് ഗോപാല പിള്ള(അമേരിക്ക), ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഗ്രിഗറി (ജര്‍മനി), ഗ്ലോബല്‍ ട്രഷററര്‍ തോമസ് അറമ്പന്‍കുടി (ജര്‍മനി) എന്നിവര്‍ ആശംസകള്‍ നേരും.

ഡബ്ല്യുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തിലി (ജര്‍മനി) ന്‍റെ നേതൃത്വത്തില്‍ ഡോ.വിജയലക്ഷ്മി (ഇന്ത്യ), സന്ധ്യ ശേഖര്‍ (ദുബായ്), ശോശാമ്മ ആന്‍ഡ്രൂസ്(അമേരിക്ക), ടെബി ജോയി(ഒമാന്‍), മാലിനി നായര്‍(നൂജേഴ്സി), അപര്‍ണ ശോഭ(ഒമാന്‍) എന്നിവരാണ് മറ്റു സാരഥികള്‍.

വെർച്വൽ ഇവന്‍റ് ആഗോളതലത്തില്‍ ഇനിപ്പറയുന്ന സമയങ്ങളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുഎസ്എ & കാനഡ സിഎസ്ടി : 10:30 എഎം, യുകെ 3:30 പിഎം, ജര്‍മനി 4:30 പിഎം, ഇന്ത്യ 9:00 പിഎം, യുഎഇ 7:30 പിഎം, ഒമാന്‍ 7:30 പിഎം, ബഹറിന്‍ 7:30 പിഎം, സൗദി അറേബ്യ 7:30 പിഎം, ഖത്തര്‍ 7:30 പിഎം, കുവൈറ്റ് 7:30 പിഎം, ദക്ഷിണാഫ്രിക്ക 6:30 പിഎം

Topic: WMC Global Women's Forum celebrates International Women's Day
Time: Mar 27, 2021 04:30PM Frankfurt Time; 7:30PM Dubai Time; 9:00PM India Time; 09:30 AM Central Time (US and Canada)
Join Zoom Meeting
https://zoom.us/j/92630154782?pwd=Q09mT09BS1FIbnpxcThsOER4L011Zz09
Meeting ID: 926 3015 4782

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍