ഗായിക സുജാതയുടെ ജന്മദിനത്തിൽ ആശംസകളുമായി ട്യൂട്ടേഴ്സ് വാലി അക്കാദമി
Wednesday, March 31, 2021 11:40 AM IST
ലണ്ടൻ: ഗായിക സുജാത മോഹന്‍റെ ജന്മദിനത്തിൽ ആശംസകളുമായി ജന്മദിനഗാനമൊരുക്കി ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയിലെ അധ്യാപകരും വിദ്യാർത്ഥികളും. ലോകമെമ്പാടുമുള്ള വിദ്യാർഥികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് ആക്കാദമി സുജാതയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് കൊണ്ട് തയാറാക്കിയ ഗാനത്തിന്‍റെ പ്രകാശനം മാർച്ച് 30 ന് ട്യൂട്ടേഴ്സ് വാലി മാനേജിംഗ് ഡയറക്റ്റർ നോർഡി ജേക്കബ് നിർവഹിച്ചു.

സുജാത മോഹൻ സന്നിഹിത ആയിരുന്നു. ട്യൂട്ടേഴ്സ് വാലി അധ്യാപകൻ ഋത്വിക് അശോക് ഓർക്കസ്ട്രേഷൻ നിർവഹിച്ച ഈ ഗാനമാല്യത്തിൽ സംഗീത അധ്യാപകരായ സജിത ബിനു, ശ്രുതി, നീന എന്നിവരോടൊപ്പം ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള നിരവധി സംഗീത വിദ്യാർത്ഥികളും ആണ് ഈ ഗാനസമാഹാരത്തിൽ പാടിയിട്ടുള്ളത്. സുജാത പാടിയിട്ടുള്ള മനോഹരഗാനങ്ങൾ കോർത്തിണക്കിയാണ് ഈ ഗാനമാല അണിയിച്ചൊരുക്കിയിരുന്നത്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ