നീ​നാ കൈ​ര​ളി​യു​ടെ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി
Wednesday, April 7, 2021 2:53 AM IST
ഡ​ബ്ലി​ൻ : കോ​വി​ഡ് കാ​ല​ത്ത് വേ​റി​ട്ട രീ​തി​യി​ൽ ന​ട​ത്തി​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യി​രി​ക്കു​ക​യാ​ണ് നീ​ന​യി​ലെ കൈ​ര​ളി അ​സോ​സി​യേ​ഷ​ൻ. അം​ഗ​ങ്ങ​ൾ​ക്ക് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ണ​ർ​വ് സ​മ്മാ​നി​ക്കു​വാ​ൻ ഇ​തു​മൂ​ലം കൈ​ര​ളി നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചു . ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ ഒ​രു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ർ​ച്യു​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്ന് കൈ​ര​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​നു​കു​മാ​ര​ൻ രാ​ധാ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു .

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ്മൈ​ലിം​ഗ്, ഡ്രോ​യിം​ഗ് , പെ​യി​ന്‍റിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി എ​ന്നി​വ​യും മു​തി​ർ​ന്ന​വ​ർ​ക്കാ​യി പു​രു​ഷന്മാ​ർ​ക്കാ​യി പു​ഷ്അ​പ് ച​ല​ഞ്ച്, കൂ​ടാ​തെ പു​രു​ഷ·ാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി ന​ട​പ്പു മ​ത്സ​രം, guess the sound ച​ല​ഞ്ച് എ​ന്നി​വ​യും ന​ട​ത്ത​പ്പെ​ട്ടു. മു​തി​ർ​ന്ന​വ​രു​ടെ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഒ​രു മാ​സം വീ​തം നീ​ണ്ടു​നി​ന്ന വീ​റും വാ​ശി​യു​മേ​റി​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

ഗ​വ​ണ്മെ​ന്‍റി​ന്‍റെ 'keep well campaign' നി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് എ​ല്ലാ ത​ല​മു​റ​ക​ളി​ലും ഉ​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി കൈ​ര​ളി അം​ഗ​ങ്ങ​ളു​ടെ ശാ​രീ​രി​ക, മാ​ന​സി​ക ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും പ​രി​പോ​ഷി​പ്പി​ക്കു​വാ​നും സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കോ​വി​ഡ് കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നും ഗ്രാ​ൻ​ഡ് ല​ഭി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു .ജ​നു​വ​രി ആ​ദ്യം തു​ട​ങ്ങി മാ​ർ​ച്ച് അ​വ​സാ​നം വ​രെ മ​ത്സാ​ര​ങ്ങ​ൾ നീ​ണ്ടു​നി​ന്നു. റി​നു​കു​മാ​ര​ൻ , വി​മ​ൽ ജോ​ണ്‍, വി​ശാ​ഖ് നാ​രാ​യ​ണ​ൻ, വി​നീ​ത പ്ര​മോ​ദ്, അ​ഞ്ജി​ത എ​ബി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ