എ​ത്യോ​പ്യ​യി​ൽ വാ​ഹ​നാ​പ​ക​ടം ​: രാ​ജ​ഗി​രി സ്വ​ദേ​ശി മ​രി​ച്ചു
Sunday, June 13, 2021 10:27 PM IST
ചെ​റു​പു​ഴ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ എ​ത്യോ​പ്യ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ രാ​ജ​ഗി​രി സ്വ​ദേ​ശി മ​രി​ച്ചു. പ​ള്ള​ത്തു​പ​റ​മ്പി​ൽ വി​ശ്വ​നാ​ഥ​പി​ള്ള-​ജ​യ​ന്തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു​നാ​രാ​യ​ണ​ൻ (44) ആ​ണ് മ​രി​ച്ച​ത്. എ​ത്യോ​പ്യ​യി​ലെ അ​ർ​ബാ മി​ഞ്ച് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​ഫ​സ​റാ​യ വി​ഷ്ണു​നാ​രാ​യ​ണ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ള​ജി​ലേ​ക്ക് ഷെ​യ​ർ ടാ​ക്സി​യി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രേ വ​ന്ന ബ​സ് ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ്ഥ​ലം ഗ്രാ​മ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്‌​ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. വി​ഷ്ണു​നാ​രാ​യ​ണ​ൻ ഏ​ഴു വ​ർ​ഷ​മാ​യി എ​ത്യോ​പ്യ​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ബ​സി​ൽ കോ​ള​ജി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ വി​ഷ്ണു​നാ​രാ​യ​ണ​ൻ ബ​സി​ലെ അ​മി​ത​മാ​യ തി​ര​ക്കി​നെ തു​ട​ർ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഷെ​യ​ർ ടാ​ക്സി​യി​ൽ യാ​ത്ര​തി​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

എ​ത്യോ​പ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ് അ​ബാ​ബ​യി​ൽ​നി​ന്ന് ഇ​നി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​ടു​ത്ത വി​മാ​നം മും​ബൈ​യി​ലേ​ക്ക് ബു​ധ​നാ​ഴ്ച​യാ​ണു​ള്ള​ത്. ഈ ​വി​മാ​നം ല​ഭ്യ​മാ​യാ​ൽ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച​യോ​ടെ സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ സ്വ​ദേ​ശി​നി തു​ള​സി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, ത​നു​ഷ്‌ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: വി​മ​ൽ​ഘോ​ഷ് (യു​എ​സ്എ), വി​ശ്വ​ജി​ത്ത്, വി​നാ​യ​ക്.