ജ​ര്‍​മി​നി​യി​ല്‍ മ​രി​ച്ച നി​തി​ക​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും
Wednesday, July 21, 2021 12:16 AM IST
ക​ടു​ത്തു​രു​ത്തി: ജ​ര്‍​മി​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി നി​തി​ക ബെ​ന്നി(22)​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ക​ടു​ത്തു​രു​ത്തി ആ​പ്പാ​ഞ്ചി​റ മു​ട​ക്കാ​മ്പു​റം ബെ​ന്നി- ട്രീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ് നികിത.

ഈ ​മാ​സം ഒ​ന്നി​നാ​ണ് മ​രി​ച്ച​ത്. ജ​ര്‍​മി​നി​യി​ലെ കീ​ല്‍ ക്രി​സ്ത്യ​ന്‍ ആ​ല്‍​ബ്ര​ക്റ്റ്സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ലൈ​ഫ് സ​യ​ന്‍​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് നി​തി​ക ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ജ​ര്‍​മ്മ​നി​യി​ലേ​ക്ക് തി​രി​ച്ച​ത്.

ഫ്രാ​ങ്ക്‌​ഫോ​ര്‍​ട്ടിൽനിന്ന് വിമാനമാർഗം മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രത്തോടെ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തിക്കും. ശ​നി​യാ​ഴ്ച സം​സ്‌​കാ​രം നടക്കും.