ഡിഎംഎ വസുന്ധരാ എൻക്ലേവ് ഏരിയ പ്രവേശനോത്സവം ഓഗസ്റ്റ് 8 ന്
Friday, August 6, 2021 6:52 PM IST
ന്യൂ ഡൽഹി: ഡിഎംഎ വസുന്ധരാ എൻക്ലേവ് ഏരിയയുടെ മലയാള ഭാഷാ പഠനകേന്ദ്രം പ്രവേശനോത്സവം ഓഗസ്റ്റ് 8 ന് (ഞായർ) വൈകുന്നേരം 5 മുതൽ ഗൂഗിൽ മീറ്റിലൂടെ അരങ്ങേറും. ഏരിയ ചെയർമാൻ കെ ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പ്രദീപ് നായർ സ്വാഗതം ആശംസിക്കും.

കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്‍റും ഡിഎംഎയുടെ മലയാള ഭാഷാ കോഓർഡിനേറ്ററുമായ കെ.ജി. രാഘുനാഥൻ നായർ, വൈസ്‌ പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ , അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്‍റുമായ കെ.ജെ. ടോണി, കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ കെ.എസ്. അനില, ദിൽഷാദ് കോളനി ഏരിയ ചെയർമാനും മലയാളം മിഷൻ ട്രഷററുമായ അജികുമാർ മേടയിൽ, മലയാളം ക്ലാസ് ഏരിയ കോഓർഡിനേറ്റർ ജയകൃഷ്‌ണൻ, ഏരിയ മലയാളം ക്ലാസ് അധ്യാപിക ലളിത കരുണാകരൻ എന്നിവർ സംസാരിക്കും.

തുടർന്ന് മലയാളം ക്ലാസ്സ്‌ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാവും. പരിപാടിയിൽ പങ്കെടുക്കുവാൻ http://meet.google.com/xep-pgyx-jni എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പ്രവേശനത്തിനും മറ്റു വിവരങ്ങൾക്കും 9910996999 എന്നീ നമ്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: പി.എൻ. ഷാജി