സമീക്ഷ യുകെ പതിക്ഷേധിച്ചു
Friday, September 10, 2021 3:33 PM IST
ലണ്ടൻ: ത്രിപുരയില്‍ സിപിഎം പാർട്ടി ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ, ബിജെപി പ്രവർത്തകർ നടത്തുന്ന ആക്രമണത്തിൽ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ശക്തമായ പ്രതിഷേധമറിയിച്ചു.

പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ നടപടി ആണ് ത്രിപുരയിൽ ബിജെപി നടത്തുന്നത് . മറ്റു പാർട്ടികളെയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ്‌ ആക്രമണം!ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ എല്ലാവരും ഒറ്റകെട്ടായി ശബ്ദമുയർത്തണമെന്ന് സമീക്ഷ യുകെ നാഷണൽ കമ്മിറ്റിക്കുവേണ്ടി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.