ഫി​ലി​പ്പ് തോ​മ​സ് ഇ​ല​ഞ്ഞി​പ്പു​റ​ത്ത് ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു
Wednesday, January 19, 2022 10:23 PM IST
മി​ലാ​ൻ: ചു​ങ്ക​പ്പാ​റ നി​ർ​മ്മ​ല​പു​രം സ്വ​ദേ​ശി​യും ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി സ​ജി ഫി​ലി​പ്പ് തോ​മ​സ് ഇ​ല​ഞ്ഞി​പ്പു​റ​ത്ത്(51) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

സ​ജി​യു​ടെ ഭാ​ര്യ ഗു​ജ​റാ​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ര​ണ്ടു മ​ക്ക​ളു​ണ്ട്. ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

കു​ന്ന​ന്താ​നം പാ​മ​ല​യി​ൽ താ​മ​സി​യ്ക്കു​ന്ന ചു​ങ്ക​പ്പാ​റ ഇ​ല​ഞ്ഞി​പ്പു​റ​ത്ത് തോ​മ​സ് ഫി​ലി​പ്പി​ന്‍റെ​യും (ജോ​ർ​ജു​കു​ട്ടി) അ​മ്മി​ണി​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ് സ​ജി. ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട് പ​രേ​ത​ന്.

ജെ​സ്യൂ​ട്ട് ഫാ​ദേ​ഴ്സി​ന്‍റെ( ഈ​ശോ സ​ഭ) കേ​ര​ള പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഇ.​പി.​മാ​ത്യ (ടോം ​ഇ​ല​ഞ്ഞി​പ്പു​റം) വി​ന്‍റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​പു​ത്ര​നാ​ണ് പ​രേ​ത​ൻ.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ