പൊ​ൻ​ക​ണി​യാ​യ്’ ഗാ​നം പു​റ​ത്തി​റ​ങ്ങി
Tuesday, May 10, 2022 11:24 PM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യി​ക​യും മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തു​മാ​യ ’ജാ​സ്മി​ൻ പ്ര​മോ​ദ് ’പാ​ടി​യ "പൊ​ൻ ക​ണി​യാ​യ്' എ​ന്ന മാ​തൃ​ത്വ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. 4 മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ ""മ്യൂ​സി​ക് മ​ഗ് സീ​സ​ണ്‍ 2 ’’വി​ൽ 4 മ്യൂ​സി​ക്സി​ലെ ബി​ബി മാ​ത്യു ര​ച​ന നി​ർ​വ​ഹി​ച്ച മ​നോ​ഹ​ര ഗാ​നം അ​യ​ർ​ല​ൻ​ഡി​ൽ ത​ന്നെ​യാ​ണ് വി​ഷ്വ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

പി​റ​ക്കാ​ൻ പോ​കു​ന്ന ക​ണ്‍​മ​ണി​യെ കു​റി​ച്ചു​ള്ള അ​മ്മ​യു​ടെ സ്വ​പ്ന​ങ്ങ​ളും വാ​ത്സ​ല്യ​വും പ്ര​തീ​ക്ഷ​ക​ളും ഒ​ക്കെ​യാ​ണ് ദൃ​ശ്യ സു​ന്ദ​ര​മാ​യ ഈ ​മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന്‍റെ ഇ​തി​വൃ​ത്തം . ’ജാ​സ്മി​ൻ’ ത​ന്നെ​യാ​ണ് ഇ​തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തും.​ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് 4 മ്യൂ​സി​ക്സ്. ’അ​ലോ മീ​ഡി​യ’ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​ണ് മ​ദേ​ഴ്സ് ഡേ​യി​ൽ ഈ ​ഗാ​നം റീ​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്.

4 മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സോം​ഗ് സി​രീ​സ് ആ​യ ""മ്യൂ​സി​ക് മ​ഗ് സീ​സ​ണ്‍ 2’’വി​ന്‍റെ അ​യ​ർ​ല​ൻ​ഡ് എ​പ്പി​സോ​ഡി​ലാ​ണ് ’ജാ​സ്മി​നെ’ ഇ​വ​ർ ഫീ​ച്ച​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള "കി​ര​ണ്‍ ബാ​ബു​' ഛായ​ഗ്ര​ഹ​ണ​വും മെ​ന്േ‍​റാ​സ് ആ​ന്‍റ​ണി വീ​ഡി​യോ എ​ഡി​റ്റിംഗ്, ഡി​ഐ എ​ന്നി​വ​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള പ​ത്ത് സിം​ഗേ​ഴ്സി​നെ​യാ​ണ് 4 മ്യൂ​സി​ക്സ് ""മ്യൂ​സി​ക് മ​ഗ് സീ​സ​ണ്‍ 2'' ​വി​ൽ ഫീ​ച്ച​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ജ​യ​ക​ര​മാ​യ "മ്യൂ​സി​ക് മ​ഗ് സീ​സ​ണ്‍ 1’’ൽ ​മു​ൻ​പ് റീ​ലീ​സ് ആ​യി​ട്ടു​ള്ള എ​ല്ലാ ഗാ​ന​ങ്ങ​ളും സൂ​പ്പ​ർ ഹി​റ്റു​ക​ൾ ആ​യി​രു​ന്നു.

ഗ്ലോ​ബ​ൽ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ ജിം​സ​ണ്‍ ജെ​യിം​സ് ആ​ണ് ന്ധ​മ്യൂ​സി​ക് മ​ഗ്ന്ധ എ​ന്ന പ്രോ​ഗ്രാം അ​യ​ർ​ല​ൻ​ഡി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.