മാഞ്ചസ്റ്റർ സെന്‍റ് മേരീസ് ദേവാലയ പുനരുദ്ധാരണ ഫണ്ട് ശേഖരണം: ആദ്യ ടിക്കറ്റ് വില്പന ഇന്ന്
Sunday, May 22, 2022 12:33 PM IST
മാഞ്ചസ്റ്റർ സെന്‍റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിന്‍റെ ആദ്യവില്പന ഇന്ന് സെയിൽ സെന്‍റ് ഫ്രാൻസീസ് ദേവാലയത്തിൽ വച്ച് നടക്കും.

ഉച്ചക്ക് 12 -ന് നടക്കുന്ന പ്രസ്തുത ചടങ്ങിൽ ഇടവക വികാരി റവ.ഫാ.ഗീവർഗീസ് തണ്ടായത്ത്, സഹവികാരി റവ. ഫാ. എൽദോസ് രാജൻ എന്നിവർ ചേർന്നായിരിക്കും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിർവ്വഹിക്കുക.

യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, മുൻ യുക്മ പ്രസിഡന്‍റ് ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ, അലൈഡ് ഫിനാൻസ് മാനേജിംഗ് പാർട്ണർ ജോയ് തോമസ്, എംഎംസിഎ പ്രസിഡൻറ് ആഷൻ പോൾ, എം.എം.എ പ്രസിഡന്‍റ് വിൽസൻ മാത്യു, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജിജി എബ്രഹാം, ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ചാക്കോ ലൂക്ക്, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സാജു പാപ്പച്ചൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, ട്രസ്റ്റി എൽദോസ് കുര്യാക്കോസ്, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പ്രസ്തുത ചടങ്ങുകൾക്ക് നേതൃത്വം നൽകും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.