മ​ല​യാ​ളി യു​വ​ഡോ​ക്ട​ർ ലണ്ടനിൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, June 13, 2022 11:24 PM IST
ച​ങ്ങ​നാ​ശേ​രി: ലണ്ടനിൽ കാ​റ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ ഡോ​ക്ട​ർ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി റൂ​ബി ന​ഗ​ർ മ​ണ​ല​യി​ൽ ജോ​യ​പ്പ​ൻ- ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ൽ (ജോ​യ​ൽ- 27) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്പോ​ൾ ലണ്ടനിൽ ലി​വ​ർ​പൂ​ളി​ലു​ള്ള എം ​സി​ക്സ് മോ​ട്ടോ​ർ വേ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പി​താ​വ് ജോ​യ​പ്പ​നും അ​മ്മ ജെ​സി​യും ഡോ.​ജ്യോ​തി​സി​ന്‍റെ അ​ടു​ത്തേ​ക്കു പോ​കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജ്യോ​തി​സി​ന്‍റെ അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​ത്. ജ്യോ​തി​സി​ന്‍റെ ഏ​ക സ​ഹോ​ദ​ര​ൻ ബി​നു​വും ലണ്ടനിലാണ്.