അയർലൻഡിൽ പ്രഫ. ടി.ജെ. ജോസഫിന് സ്വീകരണം ജൂലൈ 17 ന്
Monday, June 27, 2022 11:17 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ മലയാളം പ്രഫസർ ടി.ജെ. ജോസഫിന് അയർലൻഡിലെ സീറോ മലബാർ കമ്യൂണിറ്റി സ്വീകര‌ണം നൽകുന്നു. ജൂലൈ 17 നു (ഞായർ) വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടു വരെ ആഷ് ബോണിലെ GAA ഹാളിലാണ് പരിപാടി.

പൊതുസമ്മേളനത്തിൽ ജോസഫ് മാഷുമായി ചോദ്യോത്തരവേളയും ഉണ്ടായിരിക്കും. അദ്ദേഹത്തെ നേരിൽ കാണാനും നമ്മുടെ അനുഭാവം പ്രകടിപ്പിക്കുവാനും അയർലഡിലെ പ്രബുദ്ധരായ ഓരോ മലയാളി‌യേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി എസ്എംസിഐ ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജോർജ് 087 9962929, ജോസൻ 087 2985877.