മേ​യ് 12 വ​രെ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ
Saturday, May 6, 2023 12:26 PM IST
ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ മേ​യ് 12 വ​രെ​യു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു. ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്കു മു​ഴു​വ​ൻ തു​ക​യും മ​ട​ക്കി ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

മേ​യ് 15 വ​രെ ഗോ ​ഫ​സ്റ്റി​ന്‍റെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നി​ർ​ത്തി​വ​ച്ച​താ​യി ഡി​ജി​സി​എ​യും അ​റി​യി​ച്ചു. ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ നാ​ഷ​ണ​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​ന് (എ​ൻ‌​സി‌​എ​ൽ‌​ടി) മു​മ്പാ​കെ പാ​പ്പ​ര​ത്ത പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.