എ​വേ​യ്ക്ക് ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മേ​യ് 20ന്
Tuesday, May 16, 2023 6:27 AM IST
ജോൺ തോമസ്
ല​ണ്ട​ൻ: പെ​ന്ത​ക്കോ​സ്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സെ​ഹി​യോ​ൻ യു​കെ ടീം ​ഒ​രു​ക്കു​ന്ന ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മേ​യ് 20 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മു​ത​ൽ 5 വ​രെ ല​ണ്ട​നി​ലെ ചിം​ഗ്ഫോ​ഡ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

ദൈ​വ​സ്തു​തി ആ​രാ​ധ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം, ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണം, സ്പി​രി​ച്വ​ൽ ഷെ​യ്റിം​ഗ,് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​സൗ​ഖ്യ പ്രാ​ർ​ഥ​ന​യോ​ടെ സ​മാ​പി​ക്കും.

അ​ഭി​ഷേ​കാ​ഗ്നി യു​കെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യ​ൽ ന​യി​ക്കു​ന്ന ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ത്മീ​യ ആ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഡ്ര​സ്

Chrisat The King Catholic Parish
455 Chingford road London E48SP

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
0788646057, 07468680150