പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം 28ന് ​തു​റ​ക്കും
Friday, May 19, 2023 2:33 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഈ ​മാ​സം 28ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ക്ഷ​ണി​ച്ചു.

ര​ണ്ട​ര വ​ർ​ഷം കൊ​ണ്ടാ​ണ് അ​തി​വി​ശാ​ല​മാ​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യ​ത്. 970 കോ​ടി ചെ​ല​വി​ൽ 64,500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം.

രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലു​മാ​യി 1224 എം​പി​മാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ൾ​ക്കൊ​ള​ളാ​നാ​കും. ലോ​ക്സ​ഭാ ചേം​ബ​റി​ൽ 888 ഇ​രി​പ്പി​ട​ങ്ങ​ൾ. രാ​ജ്യ​സ​ഭാ ചേം​ബ​റി​ൽ 384 ഇ​രി​പ്പി​ട​ങ്ങ​ൾ. ത്രി​കോ​ണാ​കൃ​തി​യി​ലാ​ണ് മ​ന്ദി​രം.


എ​ല്ലാ എം​പി​മാ​ർ​ക്കും പ്ര​ത്യേ​ക ഓ​ഫീ​സു​ണ്ടാ​കും. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വി​ശാ​ല​മാ​യ ഭ​ര​ണ​ഘ​ട​നാ ഹാ​ൾ, എം​പി​മാ​ർ​ക്കാ​യി ലോ​ഞ്ച്, ലൈ​ബ്ര​റി, സ​മ്മേ​ള​ന​മു​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം പു​തി​യ മ​ന്ദി​ര​ത്തി​ലു​ണ്ട്.

പു​തി​യ മ​ന്ദി​രം തു​റ​ക്കു​ന്ന​തോ​ടെ പ​ഴ​യ കെ​ട്ടി​ടം പു​തു​ക്കി മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കും.