ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് സെന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​യ്ക്ക് പുതു നേതൃത്വം
Thursday, May 25, 2023 7:43 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഹൈ​ഡ​ല്‍​ബെ​ര്‍​ഗ്: ജ​ര്‍​മ​നി​യി​ലെ ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​യു​ടെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം മേയ് 14ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാലിന് സെ​ന്‍റ് ബോ​ണി​ഫാ​റ്റി​യൂ​സ് ദേ​വാ​ല​യ ഹാ​ളി​ല്‍ ന​ട​ന്നു. വി​കാ​രി ഫാ. ​തോ​മ​സ് മാ​ത്യു (TOR/ Third Oder Regular of Saint Francis of Penance) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ര്‍​ഥ​നാ​ഗാ​ന​ത്തി​നു ശേ​ഷം കോ​ര്‍​ഡി​നേ​റ്റ​ര്‍ മൈ​ക്കി​ള്‍ കി​ഴു​ക​ണ്ട​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക​യു​ടെ ച​രി​ത്ര​വും, നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ തോ​മ​സ് പാ​റ​ത്തോ​ട്ടാ​ല്‍, റോ​യ് നാ​ൽപ​താം​ക​ളം, തോ​മ​സ് പു​ളി​ക്ക​ല്‍, ഏ​ലി​ക്കു​ട്ടി വൈ​ക്ക​ത്തേ​റ്റ്, ജോ​സ​ഫ് ത​യ്യി​ല്‍ എ​ന്നി​വ​രു​ടെ തു​ട​ക്കം മു​ത​ലു​ള്ള പ​ങ്കി​ന് അ​നു​സ്മ​രി​ച്ച് ന​ന്ദി പ​റ​ഞ്ഞു.

വി​കാ​രി ഫാ. ​തോ​മ​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും, യു​വ​ജ​ന​ങ്ങ​ള്‍ ക​മ്മി​റ്റി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി വി​ശ്വാ​സ സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ദ്ബോ​ധി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി റോ​യ് നാ​ല്‍​പ്പ​താം​ക​ളം ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തെ കാ​ര്യ​പ​രി​പാ​ടി​ക​ളും പ്ര​വ​ര്‍​ത്ത​ന​വും വി​ശ​ദീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടും, ട്ര​ഷ​റാ​ര്‍ ജോ​ബി​ന്‍ പോ​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ളി​ല്‍ അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യ്ക്കും, ഓ​ഡി​റ്റ​ര്‍ ഷാ​ജി വാ​ലി​യ​ത്തി​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​നുശേ​ഷം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി.

തു​ട​ര്‍​ന്ന് 2017 മു​ത​ലു​ള്ള നി​ല​വി​ലെ ക​മ്മ​റ്റി ച​ട്ട​പ്ര​കാ​രം പി​രി​ച്ചു വി​ട്ട് 2023 ലേ​യ്ക്ക് പു​തി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി വി​കാ​രി ഫാ.​തോ​മ​സ് മാ​ത്യു (TOR), മൈ​ക്കി​ള്‍ കി​ഴു​ക​ണ്ട​യി​ല്‍ (കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍), ജോ​ബി​ന്‍ പോ​ള്‍ (സെ​ക്ര​ട്ട​റി), ഷാ​ജി വാ​ലി​യ​ത്ത് (ട്ര​ഷ​റ​ര്‍), ടി​നു ടി​റ്റോ (ഓ​ഡി​റ്റ​ര്‍), അ​ഭി​ലാ​ഷ് നാ​ല്‍​പ്പ​താം​ക​ളം (യു​വ​ജ​ന കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍), ജി​സ്ന മ​രി​യ ജോ​ര്‍​ജ് (യു​വ​ജ​ന കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍), ഡെ​ന്‍​സ​ണ്‍ ഔ​സേ​ഫ് (സ​ങ്കീ​ര്‍​ത്തി/ ശു​ശ്രൂ​ഷി കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍),ജോ​ര്‍​ഡി ജോ​സ​ഫ് ജോ​സ​ഫ് ത​യ്യി​ല്‍, മ​റി​യാ​മ്മ വ​ർഗീ​സ്, റോ​സ്മി​ന്‍ ജോ​ബ്, അ​നു​ഷ സ​ണ്ണി എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.