ജി​ഐ​സി​സി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച
Saturday, May 27, 2023 12:15 PM IST
ജെ​യ്‌സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ഗാ​ൽ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി (ജി​ഐ​സി​സി) ന​ട​ത്തു​ന്ന അ​യ​ർ​ല​ണ്ടി​ലെ വി​വി​ധ കൗ​ണ്ടി​ക​ളി​ൽ നി​ന്നു​ള്ള 15 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ഗാ​ൽ​വേ ഈ​സ്റ്റ് കാ​സി​ൽ​ഗ​ർ ജി​എ​എ അ​രീ​ന, റോ​സ്‌​കാ​മി​ൽ ന​ട​ക്കും.

വി​ജ​യി​ക​ൾ​ക്ക് 777 യൂ​റോ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും രണ്ടാം സ്ഥാനക്കാർക്ക് 555 യൂ​റോ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും. മികച്ച പ്രകടനം നടത്തുന്നവർക്ക് ഗോ​ൾ​ഡ​ൻ ബൂ​ട്ട്, ഗോ​ൾ​ഡ​ൻ ഗ്ല​വ് എ​ന്നീ പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ങ്ങ​ളും ലഭിക്കും.

മ​ത്സ​രം ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കാ​യി സ്വാ​ദി​ഷ്ട​മാ​യ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം മി​ത​മാ​യ നി​ര​ക്കി​ൽ ഒരുക്കിയി‌ട്ടുണ്ട്. കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക ഐ​ക്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റാ​ൻ എ​ല്ലാ​വ​ര​യും സ്നേ​ഹ​ത്തോ​ടെ മ​ത്സ​ര​വേ​ദി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നതായും സംഘാടകർ അറിയിച്ചു