വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
Sunday, July 9, 2023 3:24 PM IST
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്‍റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ടി.ജെ .തോമസ് അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ 2023 -2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ: അഡ്വ. പ്രമോദ് വരപ്രത്ത്‌ (പ്രസിഡന്‍റ്), പ്രദീപ്.പി (സെക്രട്ടറി), ശിവദാസ് ഇടശേരി (ട്രഷറർ), സതീഷ് തോട്ടശേരി & കെ.അപ്പുകുട്ടൻ (വൈസ് പ്രസിഡന്‍റ്), നവീൻ മേനോൻ & പ്രവീൺ എൻ.പി (ജോയിന്‍റ് സെക്രട്ടറി), അരവിന്ദാക്ഷൻ. പി. കെ(ജോയിന്‍റ് ട്രഷറർ), ജഗത് എം. ജി (ഇന്‍റേണൽ ഓഡിറ്റർ).

12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.