ബം​ഗ​ളൂ​രു​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ആ​ക്ര​മ​ണം
Saturday, July 22, 2023 10:41 AM IST
ബം​ഗ​ളൂരു: ബം​ഗ​ളൂ​രു​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ആ​ക്ര​മ​ണം. ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സ്വി​ഫ്റ്റ് ഗ​ജ​രാ​ജ ബ​സി​ന്‍റെ ചി​ല്ലു​ക​ൾ യു​വാ​ക്ക​ൾ അ​ടി​ച്ച് ത​ക​ർ​ത്തു.

രാ​ത്രി എ​ട്ടി​ന് ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ടോ​ൾ ബൂ​ത്തി​നു​സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു നാ​ഗ​ർ​കോ​വി​ൽ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

യു​വാ​ക്ക​ൾ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് വ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല്, ഹെ​ഡ്‍​ലൈ​റ്റു​ക​ൾ, വൈ​പ്പ​ർ എ​ന്നി​വ യു​വാ​ക്ക​ൾ ത​ല്ലി​ത​ക​ർ​ത്തു.


39 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ബ​സ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.